'മത്സരക്കമ്പ'ത്തോടെ ഔദ്യോഗിക ഭാഷാ വാരാഘോഷത്തിന് തുടക്കം
കൊല്ലം: ഗൃഹാതുരതയുടെ മധുരം കിനിയുന്ന 'മത്സരക്കമ്പം' കേരളപ്പിറവി ദിനത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫന്‍സ് ഹാളിലെ സദസിന് വിരുന്നായി.
ചാനലുകളില്ലാത്ത കാലത്തെ ഉത്സവക്കാഴ്ച്ചകളും വെടിക്കെട്ടും കുരീപ്പുഴ ശ്രീകുമാറിന്റെ വരികളിലൂടെ വര്‍ണ്ണക്കാഴ്ച്ചകളായി നിറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടാണ് കുരീപ്പുഴ കവിത ആലപിച്ചത്. കൊല്ലം ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
മലയാളത്തിന്റെ തനത് സംസ്‌കാരം നിലനിര്‍ത്താന്‍ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്നും സാഹിത്യ സാംസ്‌കാരിക നായകന്‍മാരായ കുമാരനാശാന്‍, ഇടപ്പള്ളി രാഘവന്‍, കെ.സി കേശവപിള്ള തുടങ്ങിയവര്‍ക്ക് ജില്ലയില്‍ സ്മാരകങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങള്‍ക്കപ്പുറം മലയാള ഭാഷയുടെ മാഹാത്മ്യം തിരിച്ചറിയാനും ഭാഷയുടെ പരിപോഷണത്തിനും എല്ലാവരും പരിശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ മിത്ര .ടി പറഞ്ഞു.
കവി ചവറ കെ.എസ് .പിള്ള, ദേശീയ അധ്യാപക പുരസ്‌കാരം നേടിയ ആര്‍. രാധാകൃഷ്ണന്‍ എന്നിവരെ ജില്ലാ കലക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. എ.ഡി.എം ഐ. അബ്ദുല്‍ സലാം ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ .സുനില്‍കുമാര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി .അജോയ് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.ആര്‍ സാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."