HOME
DETAILS

ഏകസിവില്‍ കോഡ്: ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കരുതെന്ന് എം.എം.എ

  
backup
November 02 2016 | 06:11 AM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81


ആലുവ: ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഏകസിവില്‍ കോഡ് വാദമെന്ന് സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എറണാകുളം ജില്ല കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു. സിവില്‍ നിയമങ്ങളുടെ ഏകീകരണം ദേശീയോദ്ഗ്രഥനം സാധ്യമാക്കുമെന്ന വാദം ശരിയല്ല.
ലോകരാഷ്ട്രങ്ങളില്‍ നെടുനായകത്വം വഹിക്കുന്ന അമേരിക്കയിലെ 50 സ്റ്റേറ്റുകളിലും വ്യത്യസ്ത സിവില്‍ ക്രിമിനല്‍ നിയമങ്ങളാണു നിലനില്‍ക്കുന്നത് എന്നും അവിടെ ദേശീയതക്കു യാതൊരു ഭീഷണി നേരിടുന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണമാണെന്നും അതിനെ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്നും യോഗം വിലയിരുത്തി.
എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവര്‍ക്കു സാമൂഹ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട ഭരണകൂടം ന്യൂനപക്ഷത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തുന്ന പ്രവണത മതേതര രാഷ്ട്രത്തിനു ചേര്‍ന്നതല്ല.
മുത്തലാക്കിനെ സംബന്ധിച്ച് പണ്ഡിതലോകം അഭിപ്രായം വ്യക്തമാക്കിയിട്ടുള്ളതാണ്. മുസ്‌ലിം സഹോദരിമാര്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്ന മോദിയും സംഘപരിവാര്‍ ശക്തികളും പുരോഗമന പ്രസ്ഥാനങ്ങളും തങ്ങളുടെ സമുദായങ്ങളിലെയും സംഘടനകളിലെയും ജീര്‍ണതക്കെതിരെയാണ് ആദ്യം പ്രതികരിക്കേണ്ടതെന്നും യോഗം വിലയിരുത്തി.
ആലുവ സെന്‍ട്രല്‍ മസ്ജിദില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ മീറ്റില്‍ പ്രസിഡന്റ് ടി.എ.ബഷീര്‍ എടത്തല അധ്യക്ഷനായിരുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ദാരിമി പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസര്‍ ഉമര്‍ മുസ്‌ലിയാര്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago