HOME
DETAILS
MAL
മനോരമ ദേവി കോടതിയില്‍ കീഴടങ്ങി
backup
May 17 2016 | 04:05 AM
ഗയ: ബീഹാറിലെ ജെ.ഡി.യു നിയമസഭാംഗം മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ നിന്നും മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഇവര്‍.
വാഹനം മറികടന്നതിന് പതിനെട്ടുകാരനെ വെടിവെച്ചു കൊന്ന കേസില്‍ അറസ്റ്റിലായ റോക്കി യാദവിന്റെ അമ്മയാണ് മനോരമ ദേവി. റോക്കി യാദവിനു വേണ്ടി തിരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടില്‍ നിന്നും മദ്യം പിടിച്ചെടുത്തത്.സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് മനോരമ ദേവി ഒളിവില്‍ പോയത്. റോക്കി യാദവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മനോരമ ദേവിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."