കര്‍ഷകപ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല : കെ.എം മാണി
കോട്ടയം: കര്‍ഷകപ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയ്ക്കു കേരളാ കോണ്‍ഗ്രസ് (എം) തയ്യാറല്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റെയും മണ്ഡലം പ്രസിഡണ്ടുമാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക പെന്ഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, കസ്തൂരിരംഗന്‍ വിഷയത്തിലുള്ള സര്‍ക്കാരിന്റെ തെറ്റായ നിലപാട് തിരുത്തുക, റബ്ബര്‍ വിലസ്ഥിരതാ പദ്ധതി നിലനിര്‍ത്തുക, നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജെ. ആഗസ്തി ജോസ് കെ.മാണി എം.പി, ജോയി ഏബ്രഹാം എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ്ജ്, സജി മഞ്ഞക്കടമ്പില്‍, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോര്‍ജ്ജുകുട്ടി ആഗസ്തി, അഡ്വ. ജോസ് ടോം, ജോസ് പുത്തന്‍കാല, പ്രിന്‍സ് ലൂക്കോസ്, മേരി സെബാസ്റ്റ്യന്‍, സി.ഡി. വത്സപ്പന്‍, പി.എം.മാത്യു, ജോസഫ് ചാമക്കാല, പി.വി. ജോസ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടന്‍കുളം, ജോസ് പാലമറ്റം, കെ.പി. ദേവസ്യാ, ടാന്റീസ് കൂനാനിയില്‍, മാധവന്‍കുട്ടി കറുകയില്‍, ബേബി പനയ്ക്കല്‍, ലാലിച്ചന്‍ കുന്നേപ്പറമ്പില്‍, സക്കറിയാസ് ഡൊമിനിക്, ഏബ്രഹാം തോട്ടുപുറം, മിനി സാവിയോ, ശാന്തമ്മ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."