HOME
DETAILS
MAL
ജെറ്റ് സന്തോഷ് വധം: രണ്ട് പേര്‍ക്ക് വധശിക്ഷ
backup
May 17 2016 | 06:05 AM
തിരുവനന്തപുരം:ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ ഏഴ് പ്രതികളില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ആറ്റുകാല്‍ സ്വദേശി അനില്‍, സോജു എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തവും വിധിച്ചു. പ്രാവ് ബിനു എന്ന ബിനു കുമാര്‍, സുര എന്ന സുരേഷ് കുമാര്‍, വിളവൂര്‍ക്കല്‍ നിവാസികളായ കൊച്ചു ഷാജി എന്ന ഷാജി, ബിജുക്കുട്ടന് എന്ന ബിജു, മുട്ടത്തറ സ്വദേശിയായ കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2004 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍വൈരാഗ്യം മൂലം ജെറ്റ് സന്തോഷിനെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."