മാണിയൂര്‍ കായല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടറുടെ ഉത്തരവ്
എടപ്പാള്‍: ജനകീയ പ്രക്ഷോഭങ്ങള്‍ ഫലം കണ്ടണ്ടു. മാണിയൂര്‍ കായല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. എടപ്പാള്‍ കാവില്‍പടിയിലുള്ള സ്വകാര്യ ആയുര്‍വേദ ആശുപത്രി അനധികൃതമായി മാണിയൂര്‍ കായല്‍ നികത്തിയ സംഭവത്തിലാണ് ആശുപത്രിക്കെതിരേ കലക്ടര്‍ ഉത്തരവിട്ടത്.
ഓണം പെരുന്നാള്‍ അവധിയുടെ മറവിലാണ് റവന്യു വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ആശുപത്രി അധികൃതര്‍ മാണിയൂര്‍ കായല്‍ നികത്തിയത്. ഇതേതുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സഘടിപ്പിച്ചിരുന്നു. കൂടാതെ വിഷയത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.ടി ജലീലിനെതിരേയും ആരോപണമുയര്‍ന്നിരുന്നു. മന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതും വിവാദമായിരുന്നു. പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും റവന്യു അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും പതിനഞ്ച് ദിവസത്തിനകം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കാലടി വില്ലേജ് ഓഫിസറുടെയും കാലടി കൃഷി ഓഫിസറുടെയും പൊന്നാനി അഡീഷണല്‍ തഹസില്‍ദാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ണിട്ട് നികത്തിയതില്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ ലംഘനമുണ്ടെണ്ടന്ന് ബോധ്യപെട്ടതിനെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."