ബി.ജെ.പി പോസ്റ്റര്‍ വിവാദത്തില്‍
നാദാപുരം: കണ്ണൂരിലെ സി.പി.എം ഭീകരതക്കെതിരേ പ്രതിഷേധിക്കാനുള്ള ബി.ജെ.പിയുടെ പ്രചാരണ പോസ്റ്ററിനെച്ചൊല്ലി വിവാദം. പോസ്റ്ററില്‍ കൊടുത്തിതിരിക്കുന്ന സ്ത്രീയുടെ ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. ഈ സ്ത്രീ കണ്ണൂര്‍ ജില്ലയിലല്ല താമസിക്കുന്നത്. നാദാപുരം ഇയ്യങ്കോട്ടെ കിഴക്കയിലാണ് ഇവരുടെ താമസസ്ഥലവും വീടും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇയങ്കോട്ട് നടന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഇവരുടെ വീടിനു നേരെ ആക്രമണം നടക്കുകയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
അന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഇവിടം സന്ദര്‍ശിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. അതേസമയം ഈ വീട്ടമ്മയെ കണ്ണൂരിന്റെ മുഖമായി ബി.ജെ.പി അവതരിപ്പിക്കുകയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. പോസ്റ്റര്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."