സി.പി.ഐ മന്ത്രിമാര്‍ മണ്ടന്‍മാരെന്ന് എം.എം മണി; ചുട്ട മറുപടിയുമായി സി.പി.ഐ
തൊടുപുഴ: സി.പി.ഐ മന്ത്രിമാര്‍ മണ്ടന്‍മാരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം മണി. മണ്ടത്തരത്തിന് അവാര്‍ഡുണ്ടെങ്കില്‍ അത് കിട്ടുക എം.എം മണിക്കും ഇ.പി ജയരാജനുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍.
രാജാക്കാട് കര്‍ഷക സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സി.പി.ഐക്കാരായ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെയും കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെയും എം.എം മണി കടന്നാക്രമിച്ചത്. ജില്ലയുടെ കാര്യങ്ങളെകുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങളാണ് റവന്യു-കൃഷി മന്ത്രിമാര്‍ കാണിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രണ്ടു മന്ത്രിമാരും പരിഹരിക്കുന്നില്ല. ഇവര്‍ സര്‍ക്കാരിനു കുഴപ്പമാണ്. ജനത്തിന് നേരിട്ട് ഉപകാരമുളള വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് മറ്റൊരു പാര്‍ട്ടിയായിപ്പോയി. ചരിത്രത്തില്‍ ഇടം നേടിയ ഭൂപരിഷ്‌കരണ ബില്ല് അട്ടിമറിക്കാന്‍ മറുകണ്ടം ചാടി കോണ്‍ഗ്രസിനൊപ്പം കൂടി കര്‍ഷകരെ ഒറ്റു കൊടുത്തവരാണിവര്‍. ഇവരില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചാല്‍ മതി. എല്ലാം ശരിയാകും എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. ശരിയായില്ലെങ്കില്‍ ശരിയാക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്നും മണി മുന്നറിയിപ്പ് നല്‍കി.
എന്തും വിളിച്ചു പറയുവാനുള്ള ലൈസന്‍സ് എം.എം മണിക്ക് നല്‍കിയിട്ടുണ്ടോയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാജാക്കാട് ആവശ്യപ്പെട്ടു. ഇ.ചന്ദ്രശേഖരനും വി.എസ് സുനില്‍കുമാറിനുമെതിരേ എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ. സംസ്ഥാനത്ത് കാര്‍ഷിക പരിഷ്‌കരണം നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ. മര്യാദയില്ലാത്ത വര്‍ത്തമാനം പറയുന്നതിന് മണിക്ക് യാതൊരു മടിയുമില്ല. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ കുറിച്ച് നടത്തിയിരിക്കുന്ന പരാമര്‍ശം മുന്നണിയേയും സര്‍ക്കാരിനെയും ബാധിക്കുന്നതാണ്. മന്ത്രിമാരെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയേയോ മുന്നണി നേതാക്കളേയോ അറിയിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായി എം.എം മണി കുറച്ചുകാലങ്ങളായി വായില്‍തോന്നുന്നത് വിളിച്ചുപറയുന്ന സ്ഥിതിയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് എം.എം മണി പറഞ്ഞിരിക്കുന്നത്. എല്‍.ഡി.എഫ് തീരുമാനങ്ങളും നയങ്ങളുമാണ് സി.പി.ഐ മന്ത്രിമാര്‍ നടപ്പാക്കുന്നത്. അതൊന്നും വ്യക്തിപരമല്ല. മണി സംസാരിക്കുന്നത് കൈയേറ്റക്കാരെയും ക്വാറി ഉടമകളെയും സഹായിക്കുന്നതിനു വേണ്ടിയാണ്. കുടിയേറ്റ കര്‍ഷകരെയും ക്വാറി മാഫിയയെയും വേര്‍തിരിച്ചുകാണാന്‍ എം.എം മണി തയാറാകണമെന്നും കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."