HOME
DETAILS

മൂന്നാം അങ്കത്തിലും കിരീടം ചൂടി ഇരട്ടകള്‍

  
backup
November 04, 2016 | 1:20 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80


കല്ലമ്പലം: കിളിമാനൂര്‍ ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ട് കെ.ടി.സി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനികളായ കൃഷ്ണ ബി വേണുവും കൃപ ബി വേണുവും അഭാമാനാര്‍ഹമായ നേട്ടം കൈവരിച്ചു.
സ്‌കൂളിലെ സാമൂഹികശാസ്ത്ര ക്ലബിലെ അധ്യാപകരുടെ ചിട്ടയായ പരിശീലനത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാര്‍ഥികള്‍ മികച്ച നേട്ടത്തിന് ഉടമകളായത്. ഒക്ടോബറില്‍ നടന്ന സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയതും കെ.ടി.സി.ടിയിലെ ഈ ഇരട്ടപ്രതിഭകളാണ്.
കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാനതല സാമൂഹികശാസ്ത്ര മേളയില്‍ വര്‍ക്കിങ് മോഡലിലും സ്റ്റില്‍ മോഡലിലും എ ഗ്രേഡ് നേടിക്കൊണ്ട് തിളക്കമാര്‍ന്ന വിജയമാണ് ഈ ഇരട്ടകള്‍ കരസ്ഥമാക്കിയത്. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രേറിയനായ കെ. വേണുവിന്റെയും ഡയറ്റ് സ്‌കൂള്‍ അധ്യാപിക എസ്. ബീനയുടെയും മക്കളാണ് ഇവര്‍.
തുടര്‍ച്ചയായി സ്‌കൂളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന കൃഷ്ണ ബി വേണുവിനെയും കൃപ ബി വേണുവിനെയും ചെയര്‍മാന്‍ എം.എസ് ഷെഫീര്‍, കണ്‍വീനര്‍ എന്‍. ഷിജു, പ്രിന്‍സിപ്പല്‍മാരായ എച്ച്.എം സിയാവുദ്ദീന്‍, എസ്. സഞ്ചീവ്, വൈസ്പ്രിന്‍സിപ്പല്‍മാരായ ഗോപകുമാര്‍ മഞ്ചമ്മ എന്നിവര്‍ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago