HOME
DETAILS

വിളംബരമറിയിച്ച് സംരക്ഷണ പ്രയാണം

  
backup
November 04, 2016 | 3:19 AM

%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3

 

മലപ്പുറം: ശരീഅത്ത് സംരക്ഷണ റാലിയുടെ വിളംബരമറിയിച്ച് ജില്ലയിലെ പതിനാറു മണ്ഡലങ്ങില്‍ ശരീഅത്ത് സംരക്ഷണ പ്രയാണം നടന്നു. പ്രയാണങ്ങളില്‍ സമസ്തയുടെ പോഷകഘടകങ്ങളുടെ നൂറു കണക്കിനു പ്രവര്‍ത്തകരും നേതാക്കളും അണിനിരന്നു. വിവിധ മണ്ഡലങ്ങളില്‍ മഖാം സിയാറത്തോടെയാണ് പ്രയാണങ്ങള്‍ ആരംഭിച്ചത്.
മലപ്പുറം മണ്ഡലത്തിലെ പ്രയാണങ്ങള്‍ തൃപ്പനച്ചി മഖാം, കാളമ്പാടി മഖാം, പാണക്കാട് മഖാം, സിയാറത്തുകളോടെ ആരംഭിച്ച് മേല്‍മുറിയില്‍ സമാപിച്ചു. വേങ്ങര മണ്ഡലത്തിലെ പ്രയാണം മമ്പുറം മഖാമില്‍ നിന്നാരംഭിച്ച് വേങ്ങര ടൗണില്‍ സമാപിച്ചു. കോട്ടക്കല്‍ മണ്ഡലം പ്രയാണം പൊന്മള ഫരീദ് മുസ്്‌ലിര്‍ മഖാമില്‍ നിന്നാരംഭിച്ച് കോട്ടക്കല്‍ ടൗണില്‍ സമാപിച്ചു. ഏറനാട് മണ്ഡലത്തിലെ പ്രയാണം ചെങ്ങരയില്‍ നിന്നു തുടങ്ങി കുഴിമണ്ണയില്‍ സമാപിച്ചു. കെ.എ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മങ്കട മണ്ഡലം പ്രയാണങ്ങള്‍ മുല്ലപ്പള്ളിയില്‍ നിന്ന് തുടങ്ങി പടപ്പറമ്പിലും കൂട്ടിലങ്ങാടിയില്‍ നിന്ന് തുടങ്ങി പുത്തനങ്ങാടിയിലും സമാപിച്ചു. ഹാജി കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ മണ്ഡലം പ്രയാണം പി.വി.എസ് തങ്ങള്‍ മഖാമില്‍ നിന്ന് തുടങ്ങി മേലാറ്റൂരില്‍ സമാപിച്ചു. സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ മണ്ഡലം പ്രയാണം പൂക്കോട്ടുംപാടത്തു നിന്നാരംഭിച്ച് നിലമ്പൂര്‍ ടൗണില്‍ സമാപിച്ചു. മഞ്ചേരി മണ്ഡലം പ്രയാണം പട്ടര്‍കുളത്ത് നിന്നാരംഭിച്ച് പാണ്ടണ്ടിക്കാട് ടൗണില്‍ സമാപിച്ചു. വണ്ടണ്ടൂര്‍ മണ്ഡലം പ്രയാണം തിരുവാലിയില്‍ നിന്നാരംഭിച്ച് ചോക്കാട് സമാപിച്ചു. കൊണ്ടേണ്ടാട്ടി മണ്ഡലം പ്രയാണം മുസ്്‌ലിയാരങ്ങാടിയില്‍ നിന്നാരംഭിച്ച് കൊണ്ടേണ്ടാട്ടിയില്‍ സമാപിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രയാണം പുതുപ്പറമ്പില്‍ നിന്നാരംഭിച്ച് പരപ്പനങ്ങാടിയില്‍ സമാപിച്ചു. തിരൂര്‍ മണ്ഡലം പ്രയാണം വെട്ടിച്ചിറ പനമ്പുഴക്കല്‍ മഖാം സിയാറത്തോടെയാരംഭിച്ച് തിരൂര്‍ ടൗണില്‍ സമാപിച്ചു. കെ.കെ.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ മണ്ഡലം പ്രയാണം താനൂരില്‍ നിന്നാരംഭിച്ച് വൈലത്തൂരില്‍ സമാപിച്ചു. തവനൂര്‍ മണ്ഡലം പ്രയാണം ആലത്തിയൂരില്‍ നിന്നാരംഭിച്ച് വട്ടംകുളത്ത് സമാപിച്ചു. പൊന്നാനി മണ്ഡലം പ്രയാണം പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം മഖ്ബറ സിയാറോത്തോടെയാരംഭിച്ച് ചങ്ങരംകുളത്ത് സമാപിച്ചു. വള്ളിക്കുന്ന് മണ്ഡലം പ്രയാണം ഒ.കെ അര്‍മിയാഅ് ഉസ്താദ് മഖാം സിയാറത്തോടെയാരംഭിച്ച് താഴെ ചേളാരിയില്‍ സമാപിച്ചു. അശ്‌റഫ് മുസ്‌ലിയാര്‍ പറമ്പില്‍പീടിക ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  a month ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  a month ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  a month ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  a month ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a month ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  a month ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  a month ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  a month ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  a month ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  a month ago