ഇന്നു ജില്ലയിലെത്തുന്ന മുഖ്യമന്ത്രി അറിയാന്‍ കാസര്‍കോടിനും വേണം വികസനം...
1984 ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചതിനു ശേഷം വികസന പാതയില്‍ ബഹുദൂരം സഞ്ചരിക്കാനായെങ്കിലും സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് വികസനക്കുതിപ്പില്‍ വലിയ തടസങ്ങള്‍ ജില്ലയെ വിടാതെ പിന്തുടരുകയാണ്
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ജില്ലക്കായി അനുവദിച്ച പദ്ധതികളില്‍ പലതും പല സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയോ പാതി വഴിയില്‍ തടസപ്പെടുകയോ ഇഴഞ്ഞു നീങ്ങുകയോ ചെയ്യുന്നുണ്ട്
കാസര്‍കോട് വികസന പാക്കേജ്, നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് പദ്ധതികള്‍, പി.എം.ജി.എസ്.വൈ തുടങ്ങിയവ ഇതില്‍ പെടുന്നു
പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന ചില പദ്ധതികള്‍ മാത്രം ഇന്നു ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ വെക്കുന്നു
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു മധുരനാരങ്ങകള്‍ മാത്രം പോര
കാസര്‍കോടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ചാണു പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരളാ യാത്ര തുടങ്ങിയത്. ഇപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഭരണം നടത്തുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ചപ്പോള്‍ പിണറായി വിജയന്‍ നല്‍കിയ മധുരനാരങ്ങ നുണഞ്ഞു കൊണ്ടു തന്നെ അവര്‍ പറയുന്നു... ഞങ്ങളുടെ ദുരിതകാണ്ഡങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല..,
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ പുനഃസംഘടിപ്പിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സെല്‍ പുനഃസംഘടിപ്പിച്ചിട്ടില്ല. സെല്‍ പുനഃസംഘടിപ്പിക്കണമെന്ന കലക്ടറുടെ കത്ത് ഈ സര്‍ക്കാര്‍ പരിഗണിച്ചിട്ടു കൂടിയില്ല.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെ ലാഘവത്തോടെയാണു കാണുന്നത്. സൈക്യാട്രി കണ്‍സള്‍ട്ടന്റ് പോസ്റ്റ് തന്നെ കാസര്‍കോട് നിന്നു കൊട്ടാരക്കരയിലേക്കു മാറ്റി. ജൂനിയര്‍ സൈക്യാട്രി കണ്‍സള്‍ട്ടന്റിനെയെങ്കിലും നിയമിക്കണമെന്ന ആവശ്യത്തിനും പരിഗണന ലഭിച്ചിട്ടില്ല.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആശുപത്രി യാത്രക്കായുള്ള വാഹനങ്ങളിലും ആംബുലന്‍സുകളിലും ചിലതു കട്ടപ്പുറത്താണ്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ ചികിത്സയും ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാംപും നടക്കുന്നില്ല.
ഇവര്‍ക്കുള്ള ആശ്വാസ ധനമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 87 കോടി രൂപ നല്‍കണമെന്നു നിര്‍ദേശിച്ചിരുന്നു. 54 കോടി രൂപ നല്‍കിയിട്ടുണ്ട്. 34 കോടിരൂപ ഉടന്‍ വിതരണം ചെയ്യാന്‍ നടപടി വേണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ജില്ലയില്‍
കാസര്‍കോട്: മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി ജില്ലയിലെത്തുന്നു. രാവിലെ 10നു കണ്ണൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം പിണറായി വിജയന്‍ കാലിക്കടവിലെത്തും. എല്‍.ഡി.എഫ് നേതൃത്വത്തില്‍ കാലിക്കടവില്‍ സ്വീകരണം നല്‍കും. 11നു ചാലിങ്കാലില്‍ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ വീട് മൂന്നിനു സന്ദര്‍ശിക്കും. നാലിനു കാഞ്ഞങ്ങാട്ട് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിലും മുഖ്യമന്ത്രി സംബന്ധിക്കും.
പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം
ഓരോ വകുപ്പിനും കീഴിലുള്ള പദ്ധതികള്‍ക്കു മുന്‍ഗണനാ പട്ടിക നിശ്ചയിക്കുക
തടസപ്പെട്ട പദ്ധതികളുടെ മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ വകുപ്പു മേധാവികള്‍ക്കു നിര്‍ദേശം നല്‍കുക
ജനപ്രതിനിധികളില്‍ നിന്നു വിവരശേഖരണം നടത്തുക
വിവിധ കാരണങ്ങളാല്‍ തടസപ്പെട്ട മൂന്നു പദ്ധതികളുടെ മുന്‍ഗണന നിശ്ചയിച്ചു നടപ്പാക്കുക
മേല്‍ വിവരങ്ങളെല്ലാം പ്രത്യേക സോഫ്റ്റ് വെയര്‍ തയാറാക്കി അതില്‍ ചേര്‍ക്കുക
ക്രോഡീകരിച്ച പട്ടികയിലെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക
തുടര്‍ പ്രക്രിയക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുക
പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ പ്രാദേശിക തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റികളുണ്ടാക്കുക
പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ചു ജില്ലയുടെ ചുമതലുയുള്ള മന്ത്രിയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം നടത്തുക
പദ്ധതികളുടെ ക്രോഡീകരണത്തിനായി നോഡല്‍ ഓഫിസറെ നിയമിക്കുക
പരിഹാരം കാണേണ്ട പദ്ധതികള്‍
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം, ക്ഷേമപദ്ധതികള്‍
ജില്ലയിലെ ഭൂ-ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍
പട്ടികജാതി, വര്‍ഗമേഖലയിലെ പ്രശ്‌നങ്ങള്‍-ജനസംഖ്യാനുപാതിക ധനസഹായം
കാസര്‍കോട് മെഡിക്കല്‍ കോളജ്
കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളജ്
കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ വികസനം
കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാത
ദേശീയപാതാ വികസനം
കെ.എസ്.ടി.പി റോഡ്
പൊതുമരാമത്ത് റോഡ് വികസനം
മലയോര ഹൈവെ
കുടിവെള്ള പദ്ധതികള്‍, ബാവിക്കര പദ്ധതി
ജൈവസര്‍ട്ടിഫിക്കേഷന്‍ പരിശോധന ലാബ്, ജൈവകാര്‍ഷിക, വൈവിധ്യവല്‍കരണം
സര്‍ക്കാര്‍ കൃഷിത്തോട്ടം, കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍
നീലേശ്വരം പള്ളിക്കര മേല്‍പ്പാലം
ഉദുമ സ്പിന്നിങ് മില്‍
കാസര്‍കോട്-മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങള്‍
പ്രഖ്യാപിച്ച വൈദ്യുത പദ്ധതികള്‍, ചീമേനി 440 കെ.വി സബ് സ്റ്റേഷന്‍
ചീമേനി ഐ.ടി പാര്‍ക്ക്,
പെരിയ എയര്‍സ്ട്രിപ്
ആസ്ട്രാല്‍ വാച്ചസ് ഫാക്ടറി സ്ഥലത്തിന്റെ പുനരുപയോഗം
മള്‍ടിപര്‍പ്പസ് വ്യവസായപാര്‍ക്
വി.സി.ബി തടയണകള്‍
ഭാഷാന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍
കായികവികസനപദ്ധതികള്‍, സ്റ്റേഡിയം
സാംസ്‌കാരികസ്ഥാപനങ്ങള്‍, കൊടക്കാട് സാംസ്‌കാരികഗ്രാമം
പൈതൃക സംരക്ഷണ മ്യൂസിയം
ഭാഷാ അക്കാദമി
ഡയറി റീജ്യണല്‍ ലാബ്
റാണിപുരം, കോട്ടഞ്ചേരി ഇക്കോടൂറിസം പദ്ധതി
ഗ്രാമീണ ടൂറിസം വികസനം
പരിസ്ഥിതിസംരക്ഷണ പദ്ധതികള്‍-പ്ലാസ്റ്റിക് സമ്പൂര്‍ണ നിരോധനം-കാവ് സംരക്ഷണം
പ്രവാസിക്ഷേമ പദ്ധതികള്‍
റെയില്‍വേ വികസനം, വൈദ്യുതീകരണം, മെമു സര്‍വിസ്
പൊലിസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെയും സേനാംഗങ്ങളുടേയും കുറവ്, അടിസ്ഥാന സൗകര്യപ്രശ്‌നങ്ങള്‍
വ്യവസായ സംരംഭങ്ങള്‍-ഭെല്‍, എച്ച്.എ.എല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍
തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."