HOME
DETAILS
MAL
ആരോഗ്യനിലയില്‍ പുരോഗതി; ജയലളിതയെ മുറിയിലേക്ക് മാറ്റും
backup
November 04 2016 | 06:11 AM
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റും. ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതിനാലാണ് മുറിയിലേക്ക് മാറ്റുന്നതെന്ന് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ട്. കൂടാതെ അപകടനില തരണം ചെയ്തിട്ടുണ്ട്. ആഹാരം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."