HOME
DETAILS
MAL
വാഹനതൊഴിലാളി മാര്‍ച്ച് ഇന്ന്
backup
November 04 2016 | 20:11 PM
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലേക്കുള്ള റോഡിനു കന്റോണ്‍മെന്റ് ടോള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്(സി.ഐ.ടി.യു) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ തൊഴിലാളികള്‍ ഇന്നു കന്റോണ്‍മെന്റ് ഓഫിസിലേക്കു മാര്‍ച്ച് നടത്തും. ഓട്ടോറിക്ഷ, സ്വകാര്യ ബസ്, കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, ടാക്സി, ടൂറിസ്റ്റ് ബസ്, സ്കൂള്‍ ബസ്, സ്വകാര്യ വാഹനങ്ങള്‍ എന്നീ മേഖലയിലെ തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ചെയര്മാന് പി.വി കൃഷ്ണനും കണ്‍വീനര്‍ കെ ജയരാജനും അഭ്യര്‍ഥിച്ചു. രാവിലെ 10ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."