സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്കില്‍ ജനങ്ങള്‍ വലഞ്ഞു
ആലപ്പുഴ: എസ.്എഫ്.ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കഴിഞ്ഞ ദിവസമാണ് കലക്ടറേറ്റിനു മുന്നിലെ സ്‌റ്റോപ്പില്‍ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ല എന്നതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായത്.
ഒരു ജീവനക്കാരന്‍ പരിക്കേറ്റ് ആശുപത്രിയിലുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്നുതന്നെ വൈകുന്നേരം മിന്നല്‍ പണിമുടക്ക് നടത്തിയതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും സമരം നടന്നത്. മുന്നറിയിപ്പില്ലാതെ നടത്തിയ സമരം ഫലത്തില്‍ മിന്നല്‍പ്പണിമുടക്ക് പോലെ തന്നെയായി. ഇത് വിദ്യാര്‍ത്ഥികളേയും ഉദ്യോഗസ്ഥരേയുമടക്കമുളള യാത്രക്കാരെ വലച്ചു. ആലപ്പുഴ-കലവൂര്‍, ആലപ്പുഴ-ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി-കടപ്പുറം-റെയില്‍വേസ്റ്റേഷന്‍, കഞ്ഞിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുളള സര്‍വ്വീസുകളാണ് ഇല്ലാതായത്. തീരദേശ റൂട്ടില്‍ ബസ് സര്‍വ്വീസ് നടത്തിയെങ്കിലും അവ ആലപ്പുഴ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ പ്രവേശിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."