കേന്ദ്രസര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരേ ജനരോഷമുയരണം: ബാലചന്ദ്രന് വടക്കേടത്ത്
തൃപ്രയാര്‍: ആത്മഹത്യ ചെയ്ത പട്ടാളക്കാരന്റെ രാഷ്ട്രീയമല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും ആത്മഹത്യക്ക് ഇടയാക്കിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയാണ് ലോകം ചര്ച്ചചെയ്യപെടേണ്ടതെന്നും പ്രശസ്ത സാഹിത്യ നിരൂപകന് ബാലചന്ദ്രന് വടക്കേടത്ത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ലഘുലേഖ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്രയാറില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല് അധ്യക്ഷനായിരുന്നു. നരേന്ദ്രമോഡിയുടെ ഗുജറാത്ത് ഭരണത്തിന്റെ തുടര്‍ച്ചയാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്നും, രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിക്കുന്നത് ജനാധിപത്യത്തിന്റെ തകര്ച്ചയാണന്നും ആര്.എസ്.എസിന്റെ നയങ്ങളേയും ഫാസിസ്റ്റ് രീതികളേയും പിന്തുണക്കാത്തവരെ ഉന്മൂലനം ചെയ്യുക എന്ന പ്രവണത ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ പിന്തുടരാതെ ആര്.എസ്.എസിന്റെ ഫാസിസ്റ്റ് തത്വത്തെ പിന്തുടരാന് പറയുന്ന നരാന്ദ്രമോഡിയുടെ ഭരണകൂട ഭീകരതക്കെതിരെ ഭാരതത്തിലെ ജനങ്ങളൊന്നായി പ്രതികരിക്കണമെന്നും വടക്കേടത്ത് പറഞ്ഞു. മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളന പ്രമേയമായ രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്നത് വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ ചര്ച്ചചെയ്യപെടാതെ പോകരുതെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്നും പ്രവര്‍ത്തിച്ച പാരമ്പര്യമാണ് മുസ്ലീംലീഗ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ചടങ്ങില്‍ യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, വൈസ് പ്രസിഡണ്ട് നൗഷാദ് തളിക്കുളം, കെ.കെ സക്കരിയ, പി.എ അബ്ദുള്‍ജലാല്‍, ഫൈസല്‍ തളിക്കുളം, നിയാസ് നാട്ടിക, ഹനീഫ് റഷീദ്, ഹാരിസ് നാട്ടിക, എ.എ അദ്നാന്, എ.എ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."