നീലഗിരി ജില്ലയില്‍ 91.29 ശതമാനം വിജയം
ഗൂഡല്ലൂര്‍: തമിഴ്നാട് പ്ലസ്ടു പരീക്ഷയില്‍ നീലഗിരി ജില്ലക്ക് നേട്ടം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു ശതമാനം വര്‍ധനവാണ് ഇക്കുറി വിജയ ശതമാനത്തിലുള്ളത്. 91.29 ആണ് ഇത്തവണത്തെ വിജയ ശതമാനം.
ജില്ലയില്‍ 35 പരീക്ഷാ കേന്ദ്രങ്ങളിലായി 7942 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7250 പേര് വിജയിച്ചു. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ ഒന്ന് വരെയായിരുന്നു പരീക്ഷ. ജില്ലയില്‍ ആറ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ 13 ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ നൂറുശതമാനം വിജയം നേടിയിട്ടുണ്ട്. തൂണേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഊട്ടി ഹില്ഡോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കയ്യൂന്നി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ക്ലിപ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഊട്ടി ബത്ത്ലഹേം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി.ആര്.ജി വാഴത്തോട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുഞ്ചപ്പന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തുമ്മനട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സോളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കക്കുച്ചി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അറുവങ്കാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അമ്പലമൂല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ദാവണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ സ്കൂളുകളാണ് നൂറുമേനി നേടിയത്.
ഗൂഡല്ലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ കയ്യൂന്നി സേക്രട്ട് ഹാര്‍ട്ട് സ്കൂളും, അമ്പലമൂല ഗവ. സ്കൂളുമാണ് നൂറ് ശതമാനം വിജയം നേടിയത്. ഊട്ടി ബത്ത്ലഹേം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദീപ്തി 1188 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഗൂഡല്ലൂര്‍ സെന്റ്തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എം ഗുരുമുകിലന് 1176 മാര്‍ക്ക് നേടി രണ്ടാംസ്ഥാനവും ഊട്ടി ശാന്തി വിജയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രുതി 1173 മാര്‍ക്ക് നേടി ജില്ലയില്‍ മൂന്നാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."