ഭൂമിക്കൊരു പച്ചക്കുടയൊരുക്കി മുസ്‌ലിം യൂത്ത് ലീഗ്
കട്ടാങ്ങല്‍: മണ്‍സൂണ്‍ സീസണിലും വരള്‍ച്ച കൊണ്ട് പൊറുതിമുട്ടുന്ന കേരളക്കരക്ക് വനവല്‍ക്കരണത്തിന്റെ ആവശ്യകത വിളിച്ചോതികൊണ്ട് കുന്ദമംഗലം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കിയ ഭൂമിക്കൊരു പച്ചക്കുട ശ്രദ്ധേയമായി. നവം 10, 11, 12 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കുന്ദമംഗലം മണ്ഡലം മുസ്‌ലിം യൂത്ത് ലിഗ് സംഘടിപ്പിച്ച യുവ ജാഗ്രത യാത്രയുടെ ഓരോ സ്വികരണ പോയന്റിലും പ്രകൃതിയെ അസന്തുലിതപ്പെടുത്തുന്ന വന നശീകരണത്തിനെതിരെ പുതിയ തലമുറയെ ബോധവല്‍ക്കരിക്കാനും വന വല്‍ക്കരണം പുതിയ തലമുറക്ക് ശീലമാക്കാനും വൃക്ഷ തൈ നട്ടുപിടിപ്പിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച 'ഭൂമിക്കൊരു പച്ചക്കുട പദ്ധതി ' യുവ സമൂഹം വളരെ ആവേശത്തോടെ ഏറ്റെടുത്തു.
പയ്യടി മേത്തല്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍ മാഷ് വൃക്ഷ തൈ നട്ട് പിടിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. കളന്‍തോട് പി.കെ ഫിറോസ്, പുത്തൂര്‍ മീത്ത് തേജസ് പെരുമണ്ണ, പെരുമണ്ണയില്‍ ഉണ്ണികൃഷ്ണമാരാര്‍, ഊര്‍ക്കടവില്‍ മുനീറത്ത്ടീച്ചര്‍, ചെറൂപ്പയില്‍ ടി സിദ്ധീഖ്, കുറ്റിക്കടവില്‍ ടി പി ചെറൂപ്പ, മാവൂരില്‍ പി.ജി മുഹമ്മദും, കല്‍പ്പള്ളി കെ എ ഖാദര്‍ മാസ്റ്റര്‍, മണക്കടവില്‍ യു.സി രാമന്‍, പന്തീരങ്കാവില്‍ സി.കെ സുബൈര്‍, ഇരിങ്ങല്ലൂരില്‍ കെ മൂസ്സമൗലവി, പാലാഴി ദിനേഷ് പെരുമണ്ണ, വെള്ളിപറമ്പില്‍ നജീബ് കാന്തപുരം, കുറ്റിക്കാട്ടൂരില്‍ കെ.പി കോയ, പൂവ്വാട്ട്പറമ്പില്‍ വൈ വി ശാന്ത, പെരുവയലില്‍ ഫാദര്‍ പോള്‍ ആന്‍ഡ്രൂസ്, പെരിങ്ങൊളത്ത് പി വാസു മാസ്റ്റര്‍, കുന്ദമംഗലത്ത് ഖാലിദ്കിളി മുണ്ട, പന്തീര്‍പാടത്ത് ടി കെ സീനത്ത്, പതിമംഗലത്ത് എ കെ ഷൗക്കത്തും ഹരിത വൃക്ഷ സമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."