HOME
DETAILS
MAL
കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം നേതൃത്വം ഇടപെടുന്നതായി വി.എം സുധീരന്
backup
November 06 2016 | 06:11 AM
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മിന്റെ ഉന്നത നേതൃത്വം ഇടപെടുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ആരോപിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ സി.പി.എം നേതൃത്വവും പൊലിസും ഗൂഢാലോചന നടത്തി. പരാതി നല്കി നാല് ദിവസത്തിനുള്ളില്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ കേസ് ഒത്തുതീര്‍ന്നത് ഇതിന്റെ ഭാഗമാണ്. കേസ് കൈകാര്യം ചെയ്യുന്നതില്‍ മജിസ്ട്രേറ്റിനും വീഴ്ച പറ്റിയിട്ടുണ്ടെന്ന് സംശയിക്കുന്നു. മജിസ്ട്രേറ്റിനെ പൊലിസ് തെറ്റിദ്ധരിപ്പിച്ചതാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."