മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിന് വികസന പ്രതീക്ഷ
മരട്: നെട്ടൂരിലെ രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിന് ശാപമോക്ഷം. മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്ക് എത്രയും വേഗം പരിഹാരം കാണമെന്ന് മാര്‍ക്കറ്റ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉറപ്പ് നല്കി. പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ മാരക്കറ്റിനുള്ളിലെ റോഡുകള്‍ നന്നാക്കും.
മാലിന്യ സംസ്കരണത്തിന് പുതിയ സംവിധാനമൊരുക്കും. പച്ചക്കറികള്‍ സൂക്ഷിക്കുന്നതിന് ഫ്രീസര്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കുന്നതിനും കലക്ടര്‍ നിര്‍ദേശം നല്കി. വ്യാപാരികള്‍ നഗരസഭയില്‍ ലൈസന്‍സ് ഫീസ് അടക്കുന്നതും നികുതി അടക്കുന്നതും സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. ഇതനുസരിച്ച് വ്യാപാരികള്‍ ലൈസന്‍സ് ഫീസ് അടക്കും. നികുതി കുടിശ്ശിക ഇളവ് ചെയ്യണമെന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്കി.
നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍ കുമാര്‍,വികസന കാര്യ സമിതി അധ്യക്ഷ ദിഷാ പ്രതാപന്, കൗണ്‍സിലര്‍മാരായ കെ.എ ദേവസി, അജിതക മാരി, സെക്രട്ടറി ആശ അലക്സ് അസി.സെക്രട്ടറി സി ബി ജോസഫ് വ്യാപാരി പ്രതിനിധി കെ.ജി ആന്റണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."