HOME
DETAILS

ഇന്ന് ആര്‍.ശങ്കറിന്റെ 44-ാം ചരമവാര്‍ഷികം

  
backup
November 07 2016 | 07:11 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-44-%e0%b4%be%e0%b4%82

കൊല്ലം: കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയും മൂന്നാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിന്റെ 44-ാം ചരമവാര്‍ഷികം ഇന്ന്. എസ്.എന്‍.ഡി.പിയോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്തു വിപുലമായ പരിപാടികളോടെയാണ് ചരമവാര്‍ഷികം ആചരിക്കുന്നത്. 1909 ഏപില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍-കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായിട്ടായിരുന്നു ജനനം.
സ്വാതന്ത്ര സമര സേനാനി,എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി, കെപിസിസി പ്രസിഡന്റ്, എസ്.എന്‍ ട്രസ്‌റ് സ്ഥാപകനും ആദ്യ സെക്രട്ടറിയും തിരുവാതാംകൂര്‍, കേരള നിയമസഭകളില്‍ അംഗം, കേരളത്തിലെ ആദ്യ ഉപമുഖ്യമന്തി, മുഖ്യമന്ത്രി, ഹിന്ദുമണ്ഡല നേതാവ്, അധ്യാപകന്‍,അഭിഭാഷകന്‍, പത്രാധിപര്‍ എന്നിങ്ങനെ വൈവിദ്ധ്യമായ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 1937 ബി.എല്‍. ജയിച്ചു1938 ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനും 1942 ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തുടര്‍ന്നും ജയില്‍വാസം അനുഭവിച്ചു. 1944 ല്‍ ശങ്കര്‍ എസ്.എന്‍.ഡി.പി. സെക്രട്ടറി സ്ഥാനത്ത് വരുമ്പോള്‍ യോഗത്തിന് പറയത്തക്ക ആസ്തികളൊന്നുമില്ലായിരുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന് ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ തുടങ്ങേണ്ടി വന്നു. പിടിയരിയും വാതിലുകള്‍ തോറുമുളള പിരിവുകളും വാങ്ങി അദ്ദേഹം എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴില്‍ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തന ആസ്ഥാനം കൊല്ലമായി മാറുകയും ചെയ്തു. കൊല്ലം എസ്.എന്‍. കോളജിന്റെ സ്ഥാപനത്തിനായി ഒരു നിലാവുളള രാത്രിയില്‍ ശങ്കറും സര്‍വ്വേയര്‍ വേലുപ്പിള്ളയും കൂടിയാണ് കൊല്ലം പീരങ്കി മൈതാനത്തിന്റെ ഒരറ്റത്ത് ഇരുപത്തഞ്ചു ഏക്കര്‍ സ്ഥലം അളന്നു തിരിച്ചത്,ശങ്കറാണ് ചങ്ങല പിടിച്ചത്. തുടര്‍ന്നു ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ അംഗീകാരം തേടി. കേരളത്തിലെ ഏറ്റവും വലിയ കലാശാലകളിലൊന്നായി എസ്.എന്‍. കോളജ് ഉയര്‍ന്നുവന്നു. തുടര്‍ന്നു എസ്.എന്‍. കോളജുകളുടെ ഭരണത്തിന് അദ്ദേഹം എസ്. എന്‍. ട്രസ്റ്റും രൂപീകരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നും ട്രസ്റ്റിനു പതിനെട്ട് കോളേജുകള്‍ കേരളത്തിലുണ്ടായി.
1948 ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി, 1954 ല്‍ 'ദിനമണി' പത്രം തുടങ്ങിയ ശങ്കര്‍ 1957 ല്‍ കെ.പി.സി.സി. പ്രസിഡന്റായി.
പുന്നപ്ര വയലാര്‍ സമരത്തിന് ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സമരത്തിലെ അപ്രായോഗികതയും വിഡ്ഢിത്തവും ചതിയും ചൂണ്ടിക്കാട്ടി അദ്ദേഹം ആലപ്പുഴയിലെ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. ഒന്നാം ഇ.എം.എസ്സ് സര്‍ക്കാരിനെതിരെ നടന്ന വിമോചനസമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു ശങ്കര്‍. ഇതൊക്കെ അദ്ദേഹത്തെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ശത്രുവാക്കിമാറ്റി. പിന്നീട് അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉയര്‍ത്തി. 1960 ലെ തിരഞ്ഞെടുപ്പില്‍ പട്ടത്തിന്റെ നേത്യത്വത്തിലുള്ള ജനാധിപത്യഐക്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ശങ്കറായിരുന്നു വിദ്യാഭ്യാസമന്ത്രി. 1962 ല്‍ പട്ടം ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവായിരുന്ന ശങ്കര്‍ മുഖ്യമന്ത്രിയായി. അതിസമര്‍ത്ഥനായ അക്കാലത്തെ പ്രതിപക്ഷ നേതാവ് പി.റ്റി. ചാക്കോയായിരുന്നു ആഭ്യന്തരമന്ത്രിയും. ശങ്കറിന്റെ ഭരണക്കാലത്താണ് കേരളത്തില്‍ ആദ്യമായി അശരണര്‍ക്കും അനാഥര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഈ നടപടി പിന്നെ ഭാരതത്തിന് ആകെ മാതൃകയാകുകയും ചെയ്തു. അഗതികള്‍ക്ക് സഹായമായി പ്രതിമാസം അഞ്ചുരൂപ (അന്ന് അതൊരു നല്ല തുകയാണ്) പെന്‍ഷന്‍ ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ശങ്കര്‍ മന്ത്രിസഭ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുളളിലെ ഭിന്നിപ്പ് കാരണം 1964ല്‍ വീണു.
1949 ല്‍ മന്നത്ത് പദ്മനാഭനും ആര്‍ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചിരുന്നു. അന്ന് മന്നം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശങ്കര്‍ അംഗവുമായിരുന്നു. മന്ത്രിസഭാ പതനത്തിനുശേഷം അദ്ദേഹം മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശങ്കര്‍ പിന്നീട് എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവര്‍ത്തനം ഒതുക്കുകയും ചെയ്തു.1972 നവംബര്‍ 6 ന് അന്തരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago