HOME
DETAILS
MAL
ആര്.ടി.ഒ ഓഫിസുകളില്‍ കാമറ
backup
November 07 2016 | 19:11 PM
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ആര്.ടി.ഒ, സബ് ആര്.ടി.ഒ ഓഫിസുകളിലും നാല് മേജര്‍ ചെക്ക്പോസ്റ്റുകളിലും കാമറ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയെ അറിയിച്ചു.
2.31 കോടി രൂപ ചെലവില്‍ ഉദേശിച്ച പദ്ധതി സാങ്കേതിക കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിച്ചു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വാഹനങ്ങളുടെ ആര്.സി ബുക്കുകള്‍ ആധുനികവല്‍ക്കരിക്കും. വിദേശ രാജ്യങ്ങളിലെ പോലെ വാഹനത്തില്‍ തന്നെ ആര്.സി ബുക്കിലെ വിവരങ്ങള്‍ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."