വടക്കാഞ്ചേരി പീഡനം: ആരോപണവിധേയര്‍ യുവതിയെ പീഡിപ്പിച്ചതായി കരുതുന്നില്ലെന്ന് ഭര്‍ത്താവിന്റെ കുടുംബം
തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയായ യുവതിക്കെതിരേ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. കേസില്‍ ആരോപണവിധേയരായവര്‍ യുവതിയെ പീഡിപ്പിച്ചതായി കരുതുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവിന്റെ കുടുംബം പറഞ്ഞു.
മരുമകള്‍ സ്ഥിരം പരാതിക്കാരിയാണെന്നും ഭര്‍ത്താവിനെതിരേയും പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. തങ്ങളുടെ സ്വത്ത് മുഴുവന്‍ മകനും മരുമകളും ചേര്‍ന്ന തട്ടിയെടുത്തു. ബാക്കിയുള്ള സ്വത്ത് കൂടി സ്വന്തമാക്കാനുള്ള ഇവരുടെ നീക്കം മുന്നില്‍കണ്ട് തങ്ങള്‍ മെഡിക്കല്‍ കോളജ് പൊലിസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
യുവതിയുടെയും ഭര്‍ത്താവിന്റെയും കൂടെ താമസിക്കാന്‍ ഇവരുടെ മക്കള്‍ക്ക് മടിയാണ്. മക്കള്‍ വര്‍ഷങ്ങളായി ഞങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും യുവതിയും ഭര്‍ത്താവും നിയമപരമായി വിവാഹിതരല്ലെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."