HOME
DETAILS
MAL
ചെറുവള്ളി എസ്റ്റേറ്റ് ഓഫിസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
backup
November 09 2016 | 06:11 AM
എരുമേലി; സംയുക്ത ട്രേഡ് യൂനിയന്റെ നേത്യത്വത്തില്‍ ചെറുവളളി എസ്റ്റേറ്റ് ഓഫിസ് പടിയ്ക്കലേക്ക് മാര്‍ച്ച് നടത്തി.
എസ്റ്റേറ്റ് തൊഴിലാളികള്‍ക്കു ചികിത്സാ ആനുകൂല്യങ്ങളും അവകാശങ്ങളും എസ്റ്റേറ്റ് മാനേജ്മെന്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികള്‍ പണിമുടക്ക് നടത്തി വരികയായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനും തൊഴിലാളികള്‍ക്കെതിരെയുളള കളളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിനു തൊഴിലാളികള്‍ മാനേജ്മെന്റ് ഓഫിസ് പടിയ്ക്കലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. വിവിധ യൂനിയന്‍ നേതാക്കളായ തോമസ് കല്ലാടന്‍, ടി പ്രസാദ്, എം.ജി കുര്യാക്കോസ്, കെ.കെ ജനാര്ദ്ദനന്, തങ്കപ്പന്, രാധാക്യഷ്ണന്, ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."