കോണ്‍ഗ്രസ് സമ്മേളനം അലങ്കോലപ്പെടുത്തിയ സി.പി.എം നടപടി അപലപനീയം: വി.എം.സുധീരന്‍
തിരുവനന്തപുരം: കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ പങ്കെടുത്ത കൊല്ലം കുണ്ടറയിലെ കോണ്‍ഗ്രസിന്റെ പൊതുസമ്മേളനസ്ഥലത്തേക്ക് അതിക്രമിച്ചുകയറി യോഗം അലങ്കോലപ്പെടുത്തിയ സി.പി.എമ്മിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.കശുവണ്ടി ഇടപാട് ഉള്‍പ്പടെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായി നിയമസഭക്കകത്തും പുറത്തും പ്രതികരിച്ചുവരുന്ന സതീശനെതിരെയുള്ള സി.പി.എമ്മിന്റെ കടന്നാക്രമണം തങ്ങള്‍ക്കു നേരെയുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാത്ത കുറ്റബോധത്തിന്റെ ഫലമാണ്.
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരുടെ പൊതുയോഗങ്ങള്‍ കലക്കുന്ന സര്‍ സി.പിയുടെ ശൈലി സി.പി.എം ഉപേക്ഷിക്കണം. അക്രമം കൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താമെന്ന് സി.പി.എം.വ്യാമോഹിക്കണ്ടെന്നും സുധീരന്‍ പറഞ്ഞു. കശുവണ്ടി ഇടപാടില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിനു മടിക്കുന്നതെന്നും സുധീരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."