മന്ത്രി ഷൈലജ പൊതു സമൂഹത്തോട് മാപ്പ് പറയണം: കെ.പി.സി.സി വിചാര്‍
കൊല്ലം: കേരളത്തിന്റെ സാമൂഹ്യ മനഃസാക്ഷിയെ ഞെട്ടിച്ച വടക്കാഞ്ചേരി സ്ത്രീ പീഡനകേസില്‍ പ്രതികള്‍ക്കനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ച ആരോഗ്യ മന്ത്രി ഷൈലജയുടെ നടപടി അപഹാസ്യമാണെന്നും സാംസ്‌കാരിക കേരളത്തില്‍ അപമാനമായ മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും കെ.പി.സി.സി.വിചാര്‍ വിഭാഗ് വടക്കേവിള മണ്ഡലം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
പ്രവര്‍ത്തക യോഗം ജില്ലാ ചെയര്‍മാന്‍ ജി.ആര്‍.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വിചാര്‍ വിഭാഗ് മണ്ഡലം ചെയര്‍മാന്‍ എ.നിസ്സാറുദ്ദീന്‍ അധ്യക്ഷനായി. നിയോജക മണ്ഡലം ചെയര്‍മാന്‍ എം.കെ.ജഹാംഗീര്‍ പള്ളിമുക്ക്, ആര്‍.സുമിത്ര, ശശി ഉദയഭാനു, സി.പി.ബാബു, എ.അസനാരു കുഞ്ഞ്, അറാഫത്ത് ഹബീബ്, അന്‍വറുദ്ദീന്‍ ചാണിക്കല്‍, മധു കവിരാജ്, ദമാം ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി എ.നിസ്സാറുദ്ദീന്‍ (മണ്ഡലം ചെയര്‍മാന്‍) ക്രിസ്റ്റഫര്‍, നിസ്സാം തോണ്ടലില്‍, ആര്‍.സദാനന്ദന്‍ (വൈസ് ചെയര്‍മാന്മാര്‍), വിക്രമന്‍ പാലത്തറ, ഷാജഹാന്‍ പാലത്തറ, രമണന്‍ പിള്ള (ജനറല്‍ സെക്രട്ടറിമാര്‍) ട്രഷറര്‍ മധുസുദനന്‍ പിള്ള എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."