ചരക്ക് സേവന നികുതി: ദേശീയ സെമിനാര്‍ ഇന്ന്
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളേജില്‍ വാണിജ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിണ് പുതുതായി രാജ്യത്ത് നടപ്പാക്കുന്ന ചരക്ക് സേവന നികുതി നിയമത്തെ ആസ്പദമാക്കി ദ്വിദിന യുജിസി ദേശീയ സെമിനാര്‍ ഇന്നും നാളെയുമായി നടക്കും. സെമിനാറില്‍ വ്യാവസായിക സാമ്പത്തിക നികുതി നിയമ മേഖലകളിലെ വിദഗ്ദ്ധര്‍ പ്രഭാഷണം നടത്തും. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള വാണിജ്യ ശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ ചരക്ക് സേവന നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുന്‍ ആസൂത്രണ കമീഷന് അംഗം സി.പി ജോണ്‍, ഭാരതീയര്‍ സര്‍വകലാശാല വാണിജ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ജി. ഗണേശന്, മുന്‍ രാജ്യസഭാ എംപി പി. രാജീവ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷന്‍ സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.എന്‍. പോള്‍, മാരീയില് കൃഷ്ണന്‍നായര്‍ എന്നിവര്‍ ശില്പശാലയില് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."