ജനകീയ പൊലിസ് നയം മാള സ്റ്റേഷനിലും നടപ്പിലാക്കണമെന്ന് സി.പി.എം
മാള: ജനകീയ പൊലിസ് നയം മാള പൊലിസ് സ്റ്റേഷനില്‍ നടപ്പാക്കാന്‍ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട മറ്റുള്ളവരും ഇടപെടണമെന്ന് സി.പി.എം മാള ഏരിയ സെക്രട്ടറി എം.രാജേഷ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാരിന്റെ പൊലിസ് നയത്തെ പരസ്യമായി വെല്ലുവിളിക്കുന്ന മാള സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ശ്രീജിത്ത് തന്റെ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് ഭയരഹിതമായി കടന്നു ചെല്ലാനും പരാതികള്‍ക്ക് ന്യായമായ പരിഹാരമുണ്ടാക്കാനും അഴിമതിരഹിതമായി നീതി നടപ്പാക്കാനായുമാണ് ജനമൈത്രി പൊലിസ് സംവിധാനമുണ്ടാക്കിയത്. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം ഇതനുസരിച്ചുള്ള നടപടികള്‍ കേരളത്തിലാകെ സ്വീകരിച്ച് വരുന്നുണ്ട്. എന്നാലീ ജനകീയ പൊലിസ് നയം മാള പൊലിസ് സ്റ്റേഷനില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് എസ്.ഐ. സ്റ്റേഷന്‍ ഓഫിസറായ കെ.ശ്രീജിത്ത് തന്റെ നയമാണ് സ്റ്റേഷനില്‍ നടപ്പാക്കുന്നത്. പൊലിസ് സ്റ്റേഷനില്‍ സമര്‍പിക്കപ്പെടുന്ന പരാതികള്‍ക്ക് രസീതി നല്‍കാതിരിക്കല്‍ മുതല്‍ നിരവധി തെറ്റായ നടപടികളാണ് എസ്.ഐ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മാള ടൗണ്‍ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്ന പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ തടസ്സപ്പെടുത്തുക, സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍ രാത്രി അതിക്രമിച്ച് കയറി വീട്ടിലുള്ളവരെ വെല്ലുവിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യൂക, ജനനേതാക്കളെ പരസ്യമായും രഹസ്യമായും അപമാനിക്കുക മാത്രമല്ല എസ്.ഐയുടെ ധിക്കാരത്തിനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയാല്‍ മേലുദ്യോഗസ്ഥനെ പോലും പരസ്യമായി അപമാനിച്ച് സംസാരിക്കുക തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ ഉദ്യോഗസ്ഥനില്‍ നിന്നും ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നീട്ടുള്ളത്. പൊലിസ് മര്‍ദനത്തിലും പരാതിയുണ്ട്. ജനങ്ങള്‍ നല്‍കുന്ന പരാതികളില്‍ നീതി ലഭിക്കുന്നതിന് ജനപ്രതിനിധികളും ജനനേതാക്കളും സ്റ്റേഷനില്‍ ബന്ധപ്പെടുന്നത് എസ്.ഐ തീരെ ഇഷ്ടപ്പെടുന്നില്ല. ഗവണ്‍മെന്റിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി ജനകീയ പൊലിസ് നയത്തെ പരസ്യമായി വെല്ലുവിളിച്ച് ആരില്‍ നിന്നോ അച്ചാരം വാങ്ങി സ്റ്റേഷന്‍ ഭരണം നടത്തുന്ന മാള എസ്.ഐയുടെ ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."