അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നു: മെയ് 20 ന് അസോസിയേറ്റ് ജീവനക്കാര്‍ പണിമുടക്കും
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ പെട്ട അഞ്ച് അസോസിയേറ്റ് ബാങ്കുകളേയും എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നു. സമ്പൂര്‍ണ വനിതാ ബാങ്കായ ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നിവയാണ് എസ് .ബി.ഐയില്‍ ലയിപ്പിക്കാന്‍ പോകുന്ന അനുബന്ധ ബാങ്കുകള്‍. ചൊവ്വാഴ്ച്ച മുബൈയില്‍ ചേര്‍ന്ന എസ്.ബി.ഐയുടെ ഡയറക്ടര്‍ ബോര്‍ഡ് ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ലയനം സംബന്ധിച്ച് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
ഈ ആറ് ബാങ്കുകളും എസ്.ബി.ഐയില്‍ ലയിക്കുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറും. 2008 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനേയും എസ്.ബി.ഐ യില്‍ ലയിപ്പിച്ചിരുന്നു.
അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ മേയ് 20 ന് രാജ്യവ്യാപകമായി പണിമുടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."