HOME
DETAILS
MAL
ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
backup
May 18 2016 | 05:05 AM
തിരുവനന്തപുരം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. ഐ.എസ് ഭീകരര്‍ അല്ല ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതെന്നും യമനിലെ മറ്റൊരു ഭീകര സംഘടനയാണ് ഇതിനുപിന്നിലെന്നുമാണ് ലഭിക്കുന്ന വിവരം. ഫാ.ടോമിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഫാ.ടോമിനെ തെക്കന്‍ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധിക സദനത്തില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാലു വര്‍ഷമായി ഫാ.ടോം യമനിലായിരുന്നു. ചാരിറ്റി സെന്ററില്‍ നടന്ന ആക്രമണത്തില്‍ നാലു കന്യാസ്ത്രീകളടക്കം 16 പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."