HOME
DETAILS
MAL
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
backup
November 10 2016 | 19:11 PM
നെടുമങ്ങാട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. വട്ടപ്പാറ-നെടുമങ്ങാട് റോഡില്‍ മുക്കോല അനശ്വര ബേക്കറി ആന്‍ഡ് സ്റ്റോറില്‍ നിന്നും 1978 കവര്‍ നിരോധിത പാന്‍മസാലകള്‍ പിടിച്ചെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."