HOME
DETAILS
MAL
അമ്മമാരെ കുട്ടികള്‍ ആത്മമിത്രങ്ങളാക്കണമെന്ന്
backup
November 11 2016 | 03:11 AM
നാദാപുരം: അമ്മമാരെ ആത്മ മിത്രങ്ങളാക്കുമ്പോഴാണ് ആരോഗ്യമുള്ള വിദ്യാര്‍ഥി സമൂഹം രൂപപ്പെടുന്നതെന്ന് വനിതാ കമ്മിഷന് അംഗം അഡ്വ.നൂര്‍ബിന റഷീദ്. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജാഗ്രതാ സമിതി അംഗങ്ങളുമായി സംവദിക്കുകയായിരുന്നു അവര്‍.
ചങ്ങാത്തത്തിനു പരിധിയുണ്ടെന്നു കുട്ടികളെ ബോധ്യപ്പെടുത്താന്‍ അമ്മമാര്‍ക്കു കഴിയണം. സ്വന്തം കുട്ടികളില്‍ നിന്ന് അകലുന്ന അമ്മമാരുള്ള കുടുംബങ്ങളിലാണ് കുടുംബ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അമ്മമാരോട് പൂര്‍ണമായും മനസു തുറക്കുന്നവരായി കുട്ടികളെ മാറ്റേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ഇ. സിദ്ദീഖ് അധ്യക്ഷനായി. ടി.ഐ.എം സെക്രട്ടറി വി.സി ഇക്ബാല്‍, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, ജസീല, ഷീന ടീച്ചര്‍, നദ ഫാത്തിമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."