'സ്‌നേഹസ്പര്‍ശം' വിഭവസമാഹരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
പേരാമ്പ്ര: വൃക്കരോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ജില്ലാ പഞ്ചായത്തിന്റെ 'സ്‌നേഹസ്പര്‍ശം' പദ്ധതി വിജയിപ്പിക്കുനന്നതിനായി ഞായറാഴ്ച നടക്കുന്ന വിഭവസമാഹരണ പ്രവര്‍ത്തനങ്ങള്‍ പേരാമ്പ്ര ബ്ലോക്കില്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ഡയാലിസിനുള്ള ധനസഹായം, കിഡ്‌നി മാറ്റിവച്ചവര്‍ക്കുള്ള മരുന്ന്, മൊബൈല്‍ ക്ലിനിക്ക്, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, അവയവദാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സ്‌നേഹസ്പര്‍ശം ഏറ്റെടുത്തു നടപ്പാക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നുമായി നവംബര്‍ 13നു നടത്തുന്ന വിഭവസമാഹരണത്തിനു ബ്ലോക്കിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ശില്‍പശാലകളും നടത്തി. ജില്ലാ പഞ്ചായത്തംഗം എ.കെ ബാലന്‍, ഇ.കെ കൃഷ്ണന്‍, എം. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, കെ.എം ബാലകൃഷ്ണന്‍, പി.കെ.എം ബാലകൃഷ്ണന്‍, എസ്.പി കുഞ്ഞമ്മദ്, കെ. സജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പയ്യോളി: കിഡ്‌നി രോഗികളെ സഹായിക്കുന്നതിനായി നടപ്പാക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിയുടെ വിഭവസമാഹരണ പ്രചാരണവുമായി തിക്കോടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വിളംബരജാഥ നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി കൈരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. ഖാലിദ് അധ്യക്ഷനായി. ടി.പി സുബൈര്‍, ടി.സി മൊയ്തീന്‍ ഹാജി, ടി.ടി ബാലന്‍, പി.ടി ഷില്‍ന പ്രസംഗിച്ചു. എം.കെ പ്രമീള, എന്‍. ഷബീര്‍, സുസ്മിത, ഷിജില, ഷാഹിദ, ഭാഗ്യപ്രിയ, കെ. നാസര്‍, തുളസി ഭായ്, അജിത പി.ടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."