HOME
DETAILS
MAL
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇ. അഹമ്മദിനെ ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
November 11 2016 | 03:11 AM
റിയാദ്: മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ഇ.അഹമ്മദ് എം.പിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചപുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ള അദ്ദേഹത്തിന് ഡോകടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലത്തെിയത്. വ്യാഴാഴ്ച രാത്രി ശറഫിയ്യയിലെ സ്വകാര്യ ആശുപത്രി ബ്ളോക്കിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."