HOME
DETAILS
MAL
അപകടരഹിതം ഈ ഗതാഗത മാതൃക
backup
November 11 2016 | 05:11 AM
പയ്യന്നൂര്‍: നിര്‍മാണ ചെലവ് അല്പം കൂടുമെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന വളവുകളില്‍ ഒരുക്കാവുന്ന മാതൃകയുമായി ഏറ്റുകുടുക്ക എ.യു.പി സ്കൂള്‍. സയന്‍സ് മേളയിലാണു സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളായ ദേവിക രാജേഷും അല്‍ക്ക ശശിധരനും ഈ മാതൃക അവതരിപ്പിച്ചത്. അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ ഒരുക്കാവുന്ന വിധത്തിലാണു മാതൃക. മൂന്നു ലെയറുകളിലായാണു റോഡുകള്‍. സോളാറില്‍ പ്രകാശിക്കുന്ന തെരുവ് വിളക്കുകളാണു മറ്റൊരു പ്രത്യേകത. വളവ് റോഡില്‍ വീതി കൂട്ടുമ്പോള്‍ സംഭവിക്കുന്ന പരിസ്ഥിതി നാശം പൂര്‍ണമായും പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."