HOME
DETAILS
MAL
നിര്‍ദേശം ലഭിച്ച ദിവസം ജ്വല്ലറികളില്‍ വില്പന കൂടിയതായി സൂചന
backup
November 11 2016 | 06:11 AM
കാസര്‍കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ രാത്രിയോടെ അസാധുവാകുമെന്ന അറിയിപ്പുലഭിച്ചതോടെ കാസര്‍കോട്ടെ ജ്വല്ലറികളില്‍ വന്‍ വില്പന നടന്നതായി സൂചന. പുലര്‍ച്ചേ മൂന്നുവരെ വില്പന നീണ്ടതായി ജീവനക്കാര്‍ പറയുന്നു. പലരും കള്ളപ്പണം സ്വര്‍ണമാക്കി സൂക്ഷിച്ചതായാണു സൂചന ലഭിച്ചത്. ഇരുപതും മുപ്പതും പവന് സ്വര്‍ണമാണ് ഓരോരുത്തരും കള്ളപ്പണം വെളുപ്പിക്കാനായി കടത്തിയത്. അതിനിടേ ഹവാലക്കാര്‍ പണം വെളുപ്പിക്കാന്‍ നഗരത്തിലിറങ്ങി. വായ്പാ കുടിശിക അടക്കാനുള്ളവരെ സമീപിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുമാണു പണം മാറ്റിയെടുക്കുന്നത്. 4000 രൂപയില്‍ 500 രൂപയാണ് ഇവര്‍ക്കു കമ്മിഷനായി നല്‍കിയതെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."