കെ.എസ്.ഇ.ബി. യുടെ ലാഭത്തിലല്ല, സേവനത്തിലാണ് ഊന്നലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ലാഭത്തിലല്ല ജനങ്ങള്‍ക്ക് നല്കുന്ന സേവനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. എ.ഐ.എഫ്.ഇ.ഇ 15ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് 'ആഗോളവല്‍ക്കരണ നയഫലങ്ങള് ഇന്ത്യന്‍ ഊര്‍ജമേഖലയില്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017 മാര്‍ച്ചിനുള്ളില്‍ തന്നെ കേരളത്തിലെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സെമിനാറില്‍ മുഖ്യാതിഥിയായിരുന്ന വൈദ്യുത വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രബീര്‍ പുര്‍ക്കായസ്ഥ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. സെമിനാറില്‍ എ.ഐ.എഫ്.ഇ.ഇ അഡീഷണല്‍ ജനറല്‍ സെക്രട്ടറി മോഹന്‍ ശര്‍മ മോഡറേറ്ററായിരുന്നു. ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.ഒ. ഹബീബ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം. പി. ഗോപകുമാര്‍, കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി എം.ജി. അനന്തകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.എഫ്.ഇ.ഇ ജനറല്‍ സെക്രട്ടറി ചക്രദര് പ്രസാദ് സിങ്, വൈസ് പ്രസിഡന്റ് സദറുദ്ദീന്‍ റാണ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ഭാരവാഹികളായ എസ്.എച്ച്. ഷാനവാസ്, ബി.എച്ച്. അനി, കവിതാരാജന്‍, ഓഫിസേഴ്സ് ഫെഡറേഷന് പ്രസിഡന്റ് എസ്. വിജയന്,എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."