HOME
DETAILS
MAL
ബാങ്കിന്റെ ഗേറ്റ് തകര്‍ത്ത് ഉപരോധം
backup
November 13 2016 | 19:11 PM
പറ്റ്ന: വിതരണം ചെയ്യാന്‍ പണമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറുകള്‍ കാത്തിരുന്ന ജനം ബാങ്കിന്റെ ഗേറ്റ് തകര്‍ത്തു. ഉപരോധം തുടങ്ങിയതോടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി.ബിഹാര്‍ ഗോപാല്‍ഗഞ്ചിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൈയില്‍ പണമില്ലാതായ ആളുകള്‍ ഇന്നലെ രാവിലെ തന്നെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ വിതരണം ചെയ്യാന്‍ പണമില്ലെന്നായിരുന്നു മറുപടി.ക്രുദ്ധരായ ജനക്കൂട്ടം ബാങ്കിന്റെ ഗേറ്റ് തകര്‍ത്ത് ഉള്ളില്കടക്കുകയായിരുന്നു. സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എ.ടി.എമ്മില്‍നിന്നു പണമെടുക്കുന്നതിനെ ചൊല്ലിയും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും എ.ടി.എമ്മുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
ടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."