വൈദ്യുതി ലൈന്‍ പൊട്ടിവീണ് പോത്ത് ചത്തു
ഹരിപ്പാട്: പാടശേഖരത്തിലെ നിലം ഉഴുതുമറിയ്ക്കുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഉഴവ് പോത്തുകള്‍ ചത്തു. ഉടമയും ഉഴവുകാരനുമായ പള്ളിപ്പാട് വഴുതാനം ആലും തറയില്‍ സുരേഷും സഹായികളായ വഴുതാനം ശാലിനി ഭവനത്തില്‍ സുകുമാരന്‍, വയലില്‍ അജയന്‍, ആലുംതറ മധു എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30 ന് വഴുതാനം പറക്കളം കാട്ടുകണ്ടം പാടശേഖരത്തിലായിരുന്നു സംഭവം.
സുരേഷ്‌കുമാര്‍ തന്റെ പോത്തുകളെ ഉപയോഗിച്ച് നിലം ഉഴുതുന്നതിനിടയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീഴുന്നത് കണ്ട് ഓടി മാറിയതിനാലാണ് ഉടമയും സഹായികളും രക്ഷപ്പെട്ടത്. പാടശേഖരത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ വലിച്ചിരുന്ന തൂണുകള്‍ ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.
പല തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടികള്‍ സീകരിച്ചില്ലെന്നും കര്‍ഷകര്‍ പറയുന്നു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രകുറുപ്പ് , വില്ലേജ് ഓഫിസര്‍ എ.കെ അശോക്കുമാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സിന്ധു. ആര്‍.നായര്‍, ഗ്രാമ പഞ്ചായത്തംഗം ശ്യാം ശങ്കര്‍, പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി പി.സി കുഞ്ഞുമോന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."