HOME
DETAILS
MAL
നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മരവിപ്പിക്കില്ലെന്നു പ്രധാനമന്ത്രി
backup
November 14 2016 | 14:11 PM
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മരവിപ്പിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹിയില്‍ നടന്ന ബിജെപി ഉന്നത നേതാക്കളുടെ യോഗത്തിലാണ് നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രി വീണ്ടും നിലപാടു വ്യക്തമാക്കിയത്.
നോട്ടുനിരോധനം പിന്‍വലിക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല. വിഷയത്തില്‍ രാജ്യം സര്‍ക്കാറിനൊപ്പമാണെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷ ആക്രമണത്തില്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകില്ലെന്നും കള്ളപ്പണത്തിനെതിരേ ശക്തമായി സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കെ പ്രതിപക്ഷം സര്‍ക്കാറിനെതിരേ കനത്ത ആക്രമണം നടത്താനുള്ള സാഹചര്യം നേരിടുന്നതു ചര്‍ച്ചചെയ്യാനാണ് പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."