റിസര്‍വ് ബാങ്ക് ഓഫിസ് മാര്‍ച്ച് ഇന്ന്
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായതില്‍ പ്രതിഷേധിച്ച് സി.പി.ഐ എറണാകുളം ജില്ലാ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ ഇന്ന് എറണാകുളം റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് സി.പി.ഐ എറണാകുളം ജില്ലാകമ്മിറ്റി ഓഫിസില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
ജില്ലാഎക്സിക്യൂട്ടീവ് അംഗങ്ങളും കൗണ്‍സില്‍ അംഗങ്ങളും മാര്‍ച്ചിന് നേതൃത്വം നല്‍കും.
കൊച്ചി: നോട്ട് പരിഷ്കരണത്തിന്റെ പേരില്‍ സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്കു രാജ്യത്തെ തള്ളി വിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്്ക്കണമെന്നാവശ്യപെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറണാകുളം റിസര്‍വ് ബാങ്ക് ഓഫിസിലേക്ക് ഇന്ന്് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നു എസ്. ഡി.പി.ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി. പി. മൊയ്തീന്‍കുഞ്ഞ് അറിയിച്ചു.
എറണാകുളം റിസര്‍വ് ബാങ്കിലേക്ക് നാളെ രാവിലെ 10ന് നടുക്കുന്ന പ്രതിഷേധ മാര്‍ച്ച് കലൂര്‍ ബസ്്സ്റ്റാന്റില്‍ നിന്നും ആരംഭിക്കും. പ്രതിഷേധ മാര്‍ച്ച് എസ്.ഡി. പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മാല്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.
ജില്ല ഭാരവാഹികളും ജില്ല കമ്മിറ്റി അംഗങ്ങളും മാര്‍ച്ചിനു നേത്യത്വം നല്‍കുമെന്ന് ജില്ല ജനറല്‍സെക്രട്ടറി പി.പി മൊയ്തീന്‍കുഞ്ഞ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."