നോട്ട് അസാധുവാക്കിയ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. എന്നാല്‍ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടില്ലെന്നും നടപടി സ്റ്റേ ചെയ്യില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
500,100 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികള്‍ പരിഗണിക്കവെയാണ് നയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന കാര്യം സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നുവെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഈ പ്രയാസം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളെടുത്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ മാസം 25 നകം ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."