HOME
DETAILS
MAL
താലൂക്ക് വികസന സമിതി നോക്കുകുത്തിയെന്ന്
backup
November 15 2016 | 09:11 AM
കരുനാഗപ്പള്ളി: താലൂക്ക് വികസന സമിതി നോക്കുകുത്തിയാകുന്നതായി ആക്ഷേപം.
സമിതിയുടെ തീരുമാനങ്ങളില്‍ പലതും നടപ്പാകുന്നില്ലെന്നാണ് ആക്ഷേപം. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ നടപടിയുണ്ടായില്ല. കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ എം.എല്‍.എമാരും പതിനൊന്ന് പഞ്ചായത്തുകളിലേയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലേയും നഗരസഭയിലെ അധ്യക്ഷന്മാരും എം.പി.മാരുടെ പ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരുമാണ് താലൂക്ക് വികസന സമിതിയോഗത്തില്‍ പങ്കെടുക്കേണ്ടത്. പലപ്പോഴും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും സമിതി യോഗത്തില്‍ പങ്കെടുക്കാത്ത സ്ഥിതിയാണെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."