ലോക കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി തജാമുല്‍
ശ്രീനഗര്‍: ലോക കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി കശ്മീരി പെണ്‍കുട്ടി തജാമുല്‍ ഇസ്ലാം. ഇറ്റലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് തജാമുല്‍ കശ്മീരിന്റെയും രാജ്യത്തിന്റെയും അഭിമാനമുയര്‍ത്തിയത്. ഈ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ താരമാണഅ തജാമുല്‍.
കശ്മിരിലെ ബന്ദിപോര ജില്ലയില്‍ നിന്നുള്ള താരമാണ് ഈ എട്ടുവയസുകാരി. 90ലധികം രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അത്യന്തം കഠിനമായിരുന്നു മത്സരങ്ങള്‍. ലോക കിക്ക് ബോക്സിങ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് കടക്കുക എന്നത് തന്നെ ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് കഠിനമാണ്. എന്നാല്‍ പ്രതിസന്ധികളെ അനായാസം തരണം ചെയ്യാന്‍ തജാമുലിന് സാധിച്ചു.
ഫാസില്‍ അലിയാണ് തജാമുലിന്റെ കോച്ച്. ഫാസിലിന്റെ കോച്ചിങാണ് തന്നെ കിരീടത്തിലേക്ക് നയിച്ചതെന്ന് ഈ കുരുന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിലെ കിക്ക് ബോക്സിങ് ഫെഡറേഷന്റെ എല്ലാ വിധ പിന്തുണയും ലഭിച്ചിരുന്നു. അഞ്ചു ദിവസത്തെ ടൂര്‍ണമെന്റായിരുന്നു ഇറ്റലിയില്‍ നടന്നത്. ആറു മത്സരങ്ങളാണ് ഈ അഞ്ചു ദിവസം കൊണ്ട് തജാമുല്‍ വിജയിച്ചത്.
ഫൈനലില്‍ നിത്യവൈരികളായ അമേരിക്കന്‍ താരത്തെയാണ് പരാജയപ്പെടുത്തിയത്. ജയം കശ്മിരി ജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും തന്നെ പിന്തുണ എല്ലാവരോടും നന്ദിയുണ്ടെന്നും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും തജാമുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."