HOME
DETAILS
MAL
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂമികുലക്കം
backup
November 15 2016 | 19:11 PM
ഷില്ലോങ്: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂമി കുലുക്കം. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കെട്ടിടങ്ങള്‍ക്കൊന്നും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാവിലെ 7.40ഓടെയാണ് ഭൂമികുലുക്കമുണ്ടായത്. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന അസമിലെ കരിംഗഞ്ച് ജില്ലയിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഷില്ലോങിലെ റീജിനല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."