റഷ്യന്‍ ധനമന്ത്രി അഴിമതിക്കേസില്‍ അറസ്റ്റില്‍
മോസ്കോ: റഷ്യയിലെ സാമ്പത്തിക വികസന മന്ത്രി അലെക്സി ഉള്യുകേവിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം റഷ്യന്‍ മന്ത്രിയായ അലെക്സിയെ 20 ലക്ഷം ഡോളറിന്റെ അഴിമതിക്കേസിലാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെയാണ് അറസ്റ്റുണ്ടായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അലെക്സിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
റഷ്യയിലെ മുതിര്‍ന്ന പദവിയിലുള്ള മന്ത്രിയാണ് ഇദ്ദേഹം. മുതിര്‍ന്ന മന്ത്രിമാര്‍ അഴിമതിക്കേസില്പ്പെടുന്നതും റഷ്യയില്‍ അസാധാരണമാണ്. റോസ്നെഫ്റ്റിന് മറ്റു എണ്ണക്കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയെന്നാണ് അലെക്സിക്കെതിരേയുള്ള ആരോപണം. ഇതിന് അദ്ദേഹം 20 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി.
2013 മുതല്‍ മന്ത്രിയാണ് ഇദ്ദേഹം. 2000 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. താന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം അദ്ദേഹം കോടതിയില്‍ നിഷേധിച്ചു.
ഇന്നലെയാണ് അലെക്സിയെ കോടതിയില്‍ ഹാജരാക്കിയത്. റഷ്യയുടെ സാമ്പത്തിക രംഗത്ത് നിര്‍ണായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തയാണ് ഇദ്ദേഹം. എണ്ണക്കമ്പനികളുടെ സഹകരണ പദ്ധതിയെ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും എതിര്‍ത്തിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റില്‍ വിദേശനിക്ഷേപം നാമമാത്രമാണ്. ഇത് മറികടക്കാനാണ് അലെക്സി സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."