സമസ്ത ശരീഅത്ത് റാലി കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായിമാറും: സമസ്തനേതാക്കള്‍
കാസര്‍കോട്: നാളെ കാസര്‍കോട്ട് വച്ച് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് സമസ്ത നേതാക്കള്‍.
റാലി വിജയിപ്പിക്കാന്‍ മുഴുവന്‍ വിശ്വാസികളും സംഘടനാ പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിച്ച്് പരിപാടി വന്‍വിജയമാക്കണമെന്ന് സമസ്ത ജില്ലാ ഭാരവാഹികളായ ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദു റഹ്മാന്‍ മുസ്്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല ഫൈസി, എം.എസ് മദനി തങ്ങള്‍ ഓലമുണ്ട, അബ്ദുസലാം ദാരിമി ആലംപാടി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ടി.പി അലി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രേ മുഹമ്മദ് ഹാജി, പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മദ്‌റസ മാനേജ്‌മെന്റ് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലൈന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
റെയില്‍വേ ഗേറ്റ് അടച്ചിടും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തുള്ള ഇഖ്ബാല്‍ റെയില്‍വേ ഗേറ്റ് നാളെ രാവിലെ എട്ടു മുതല്‍ മറ്റന്നാള്‍ വൈകുന്നേരം ആറ് വരെ അടച്ചിടും. അറ്റകുറ്റപണികള്‍ക്കു വേണ്ടിയാണ് ഇത് അടച്ചിടുന്നതെന്ന് സീനിയര്‍ സെഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."