HOME
DETAILS
MAL
ഇന്തോനേഷ്യന്‍ ഗവര്‍ണര്‍ക്കെതിരേ മതനിന്ദാ കേസ്
backup
November 16 2016 | 18:11 PM
ജക്കാര്‍ത്ത: ജക്കാര്‍ത്ത ഗവര്‍ണര്‍ ബാസുകി തജാജ പുര്നാമയ്ക്കെതിരേ മതനിന്ദാ കേസ്. അഹോക് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനിടെ ഖുര്‍ആനിനെ അവഹേളിച്ചുവെന്നാണ് കേസ്. നേരത്തെ ഗവര്‍ണര്‍ക്കെതിരേ പതിനായിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. അഹോക് ചൈനീസ് വംശജനും ക്രിസ്ത്യന്‍ വിശ്വാസിയുമാണ്. എന്നാല്‍ ഗവര്‍ണറെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പൊലിസ് പറഞ്ഞു. അന്വേഷണം അവസാനിക്കുംവരെ അഹോകിന് രാജ്യം വിടാനാകില്ല. ഫെബ്രുവരിയില്‍ നടക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കില്ല. വീണ്ടും ഗവര്‍ണറാകാന്‍ ഇത്തവണ മത്സരിക്കാന്‍ അഹോക് തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."