HOME
DETAILS

കാരിയോട് പാലം:നിര്‍മാണം അവസാനഘട്ടത്തില്‍

ADVERTISEMENT
  
backup
November 16 2016 | 18:11 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82

ആര്യനാട്: കുറ്റിച്ചല്‍, ആര്യനാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിച്ച കാരിയോട് പാലം ഉദ്ഘാടനത്തിരൊങ്ങുന്നു. അവസാനഘട്ട മിനുക്ക് പണി മാത്രമാണ് ശേഷിക്കുന്നത്.
1.35 കോടി രൂപ മുടക്കി 13 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം പൂര്‍ത്തിയാക്കുന്നത്. നേരത്തെ ചെറിയൊരു കമ്പിപ്പാലമായിരുന്നു ഇവിടുണ്ടായിരുന്നത്. സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ മരണശേഷം ഇതിന്റെ തൊട്ടടുത്ത അണിയിലക്കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കാരിയോട് പുതിയ പാലം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് കൂടി പങ്കെടുത്ത ചടങ്ങില്‍വെച്ചു തന്നെ പാലത്തിന് തുക അനുവദിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പും നല്‍കിയിരുന്നു. തുടര്‍ന്ന് ശബരീനാഥന്‍ എം.എല്‍.എ ആയ ശേഷമാണ് തുക അനുവദിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും
ഇതിന് സമീപം 4.5 കോടി രൂപ മുടക്കി നിര്‍മിച്ച അണിയിലക്കടവ് പാലത്തിന്റെ ഉദ്ഘാടനം നേരത്തെ നടന്നിരുന്നു. കാരിയോട് പാലത്തിനെ ബന്ധിപ്പിക്കുന്ന കൊക്കോട്ടേല ഈഞ്ചപ്പുരി റോഡ് ജി. കാര്‍ത്തികേയന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 56 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്. ഈ പാലം കൂടി പൂര്‍ത്തിയാകുന്നതോടെ ഇവിടുത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വര്‍ധിക്കും.
അണിയിലക്കടവ് പാലത്തിനൊപ്പം കാരിയോട് പാലം കൂടി പൂര്‍ത്തിയാകുന്നതോടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ രണ്ട് പൊതുമരാമത്ത പാലങ്ങള്‍ എന്ന സവിശേഷത കൂടിയുണ്ടെന്നും ഉടന്‍ തന്നെ പാലത്തിന്റെ ഉദ്ഘാടനം നടക്കുമെന്നും ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. അണിയിലക്കടവ്, കാരിയോട് പാലങ്ങളില്‍ കൂടി കടന്നു പോകുന്ന ആനന്ദേശ്വരം, അണിയിലക്കടവ് കൊക്കോട്ടേല റോഡും കാരിയോട്, കൊക്കോട്ടേല, ഈഞ്ചപ്പുരി റോഡും പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് ഏറ്റെടുക്കുന്നതിനു വേണ്ടി മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ 4 കോടി രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച ഈഞ്ചപ്പുരി റോഡിന്റെ തുടര്‍ച്ചയായി ഈ രണ്ട് റോഡുകളും ആധുനിക രീതിയില്‍ നവീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു. പൊന്മുടി ഗോള്‍ഡന്‍വാലി ഭാഗങ്ങളില്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്ക് കാപ്പുകാട് ആന പരിപാലന കേന്ദ്രം, നെയ്യാര്‍ഡാം എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാത കൂടിയാകും ഈ റോഡുകളെന്ന് എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞ ദിവസം കാരിയോട് പാലത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ശബരീനാഥന്‍ എം.എല്‍.എ എത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  11 minutes ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  26 minutes ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  33 minutes ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  an hour ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  an hour ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  an hour ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  an hour ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  an hour ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  2 hours ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  2 hours ago