HOME
DETAILS
MAL
എസ്.എ.ടിയിലെ പുതിയ മാതൃശിശു മന്ദിരം മന്ത്രി സന്ദര്‍ശിച്ചു
backup
November 16 2016 | 18:11 PM
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയിലെ പുതുതായി പണികഴിപ്പിച്ച മാതൃശിശു മന്ദിരം മന്ത്രി കെ.കെ. ശൈലജ സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഈ മന്ദിരം എത്രയും വേഗം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഒ.പി. വിഭാഗമായിരിക്കും ഈ മന്ദിരത്തില്‍ ആദ്യഘട്ടമായി പ്രവര്‍ത്തിക്കുക. ഇതോടൊപ്പം ബാക്കി നിലകള്‍ കൂടി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."