HOME
DETAILS
MAL
അമൃത എക്‌സ്പ്രസ് ഡിസംബര്‍ ഏഴു വരെ വൈകിയോടും
backup
November 16 2016 | 19:11 PM
തിരുവനന്തപുരം: ചാലക്കുടി- കറുകുറ്റി ഭാഗത്ത് പാളം ബലപ്പെടുത്തുന്ന ജോലികള്‍ക്കായി നവംബര്‍ 17 മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ ഇന്നു മുതല്‍ ഡിസംബര്‍ ഏഴു വരെ പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ് രാത്രി 12.45 നായിരിക്കും തിരുവനന്തപുരത്തു നിന്നും പുറപ്പെടുകയെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ (16127) രണ്ടു മണിക്കൂറും തിരുവനന്തപുരം- നിസാമുദ്ദീന്‍ (22655, 22653) , എറണാകുളം- പൂന (22149), കൊച്ചുവേളി- ലോകമാന്യതിലക് (22114) എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ ഒരു മണിക്കൂര്‍ വീതവും രാവിലെ ആറിനുള്ള എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56370) 20 മിനുട്ടും ഡിസംബര്‍ ഏഴു വരെ വരെ വഴിയില്‍ പിടിച്ചിടാനും സാധ്യതയുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."